Fri. Jan 22nd, 2021




കൊല്ലം : ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെ വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രൊബേഷന്‍ എസ്.ഐ. ഷെജീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വൃദ്ധനെ വഴിയില്‍ ഉപേക്ഷിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് കൈമാറി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തതിന് ചടയമംഗലം സ്വദേശിയായ രാമാനുജന്‍ നായരെ പ്രൊബേഷന്‍ എസ്.ഐ ഷെജീം മര്‍ദ്ദിച്ചത്.

ഷെജീം രാമാനുജന്‍ നായരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഡി. വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. പ്രൊബേഷന്‍ എസ്.ഐ ഷെജീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാമാനുജന്‍ നായരുടെ മുഖത്തടിച്ചത് അനുചിതമായ നടപടിയാണ്.

അറസ്റ്റ് ചെയ്യുമ്ബോള്‍ ബലം പ്രയോഗിക്കുന്നവരെ കരണത്തടിക്കാന്‍ പൊലീസ് നിയമം അനുവദിക്കുന്നില്ല. കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യണമായിരുന്നു. ഷെജീമിന്റെ അടികൊണ്ട രാമാനുജന്‍ നായര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എസ്.ഐ ഇതിന് തയാറായില്ല. രാമാനുജന്‍ നായരെ വഴിയില്‍ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു. ഇതും ഗുരുതര വീഴ്ചയായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.






By onemaly