Fri. Jan 22nd, 2021




ദേജാവു ഓൺലൈൻ റിലീസ് ചെയ്തു

തൃശൂർ വെബ്‌ജിയോർ ഫെസ്റ്റിവൽ ഉൾപ്പടെ കേരളത്തിലെ പ്രധാന ഷോർട് ഫിലിം മേളകളിൽ പ്രദർശിപിച്ച ബിജു കെ ചുഴലിയുടെ “ദേജാവു ” എന്ന ഷോർട്ഫിലിമിന്റെ യൂ ട്യൂബ് / ഫേസ്‌ബുബുക് റിലീസ് നടത്തി. സംവിധായകൻ ഡോ.ബിജു വിന്റെ ഫേസ്ബുക് പേജിലൂടെ ആണ്‌ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം നടത്തിയത് . 12 മിനുട്ട് ദൈർഘ്യം ഉള്ള സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ബിജു കെ ചുഴലിയാണ്‌.
ആത്മഹത്യകളുടെ രാഷ്ട്രീയ സമൂഹിക കാരണങ്ങളിലേക്കുള്ള ചെറു യാത്രയാണ് ഈ സിനിമ. രോഹിത് വെമുല , നോട്ടു നിരൊധനം , കൂട്ട ആത്മഹത്യ കളിലെ നൈതികത തുടങ്ങി സമകാലികമായ സംഭവങ്ങൾ പരാമര്ശിക്ക പെടുന്നു എങ്കിലും വളരെ വ്യത്യസ്തമായ ഒരു സംഗീതവും അവതരണരീതിയും സിനിമയെ വേറിട്ട അനുഭവമാക്കുന്നു .
ക്യാമറ സജി ചുണ്ട
എഡിറ്റിംഗ് സുജിത് മൂൺ
സാങ്കേതിക നിർദേശം : ചന്ദ്രൻ
നരിക്കോട്

പ്രൊഡക്ഷൻ കൺട്രോളർ : സുധാകരൻ നരിക്കോട്

വിനോദ് ചേപ്പറമ്പ , അനിത കീഴാറ്റൂർ , ദിനേശൻ എം കെ , സുമേഷ് കൃഷ്ണൻ , നാരായണൻ പോള എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ബാബുരാജ് പുളിമ്പറമ്പ
മനോജ് അമ്മാനപ്പാറ
സന്തോഷ് പൂമംഗലം
സുകേഷ് പാറയിൽ , ലളിത മധു എന്നിവർ പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട് .

https://www.facebook.com/sreekandapuramnews/videos/640774039970415/






By onemaly