Sat. Jan 23rd, 2021




കൊച്ചി: കള്ളപ്പണ ഇടപാടിനിടെ അദായ നികുതി വകുപ്പെത്തിയപ്പോള്‍ താന്‍ ഇറങ്ങിയോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പി.ടി.തോമസ് എം.എല്‍.എ. മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിക്കാനാണ് ആ വീട്ടില്‍ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കുശേഷം അവിടെ നിന്ന് ഇറങ്ങിയ ഉടന്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും, എം.എല്‍.എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞതെന്നും പി.ടി തോമസ് പറഞ്ഞു.

കഴിഞ്ഞദിവസം ഇടപ്പളളി അഞ്ചുമനയിലുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. രാജീവനില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും സംഭവം നടക്കുമ്ബോള്‍ ഈ വീട്ടിലുണ്ടായിരുന്നു. കണക്കില്‍പെടാത്ത പണം ഇയാള്‍ കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയ സമയം പി.ടി തോമസ് എം.എല്‍.എ ഈ വീട്ടിലുണ്ടായിരുന്നുവെന്നും, ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഇറങ്ങിയോടിയെന്നുമായിരുന്നു പ്രചാരണം.






By onemaly