കണ്ണൂർ ജില്ലയിൽ കാസർകോട് മാതൃകയിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് – Sreekandapuram Online News-
Sat. Sep 26th, 2020
കണ്ണൂർ;  ട്രിപ്പിൾ ലോക്ക്  ജില്ലയിൽ കാസർകോട് മാതൃകയിൽ ‘ നാളെ മുതൽ കർശന നിയന്ത്രണം ‘ രണ്ട് ഐജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ കണ്ണൂരിൽ യോഗം ചേർന്നു ‘ എല്ലാ പോലീസ് സ്റ്റേഷൻ അതിർത്തികളും അടക്കും അനാവശ്യമായി കറങ്ങുന്നവരെ ക്വാറന്റീൻ ‘ കേന്ദ്രത്തിലേക്ക് മാറ്റും ഹൈവേയിൽ അത്യാവശ്യ സർവ്വീസുകൾ മാത്രം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക‍‍ർക്കശമാക്കി സർക്കാ‍ർ. നാളെ മുതൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് നടപ്പാക്കാൻ പൊലീസിന് നി‍ർദേശം ലഭിച്ചു. രോ​ഗവ്യാപനം ശക്തമായപ്പോൾ കാസ‍ർകോട് ജില്ലയിൽ നേരത്തെ ട്രിപ്പിൾ ലോക്ക് നടപ്പാക്കിയിരുന്നു.

ഇന്ന് ആറ് പേ‍ർക്കാണ് കണ്ണൂ‍ർ ജില്ലയിൽ കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ ജനങ്ങൾ പോയ ഒരു മാസത്തോളം കർശനമായ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടിയെങ്കിലും അതിനിപ്പോൾ ഫലം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
By onemaly