
സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ആറു പേരും കണ്ണൂര്‍ സ്വദേശികളാണ്. അഞ്ചുപേരും വിദേശത്തു നിന്ന് വന്നതാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.
അതേസമയം ഇന്ന് 21 പേര് രോഗമുക്തരായി. കാസര്‍കോട്ട് 19 പേരും ആലപ്പുഴയില്‍ രണ്ടു പേരുമാണ് രോഗമുക്തരായത്.
സംസ്ഥാനത്ത് ഇതുവരെ 408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്