Sat. Jan 23rd, 2021




കണ്ണൂർ: സംസ്ഥാനത്ത് കരിങ്കൽ കയറ്റി പോകുന്ന ലോറികൾ തടഞ്ഞ് വിജിലൻസ് റെയ്ഡ്’. കണ്ണൂരിൽ വിജിലൻസ് ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സ്ക്വാഡുകളാണ്  പരിശോധന നടത്തുന്നത്.  തൂക്കത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന തരത്തിൽ പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഈ പരിശോധന. കൂത്തുപറമ്പ് ഉൾപ്പെടെ ഉള്ള മേഖലകളിൽ രാവിലെ പരിശോധന നടന്നു. ക്രഷറുകളിൽ നിന്നും മറ്റും ലോഡുകളാക്കിയ വാഹനങ്ങളിൽ പിന്നീട് അതിൻ്റെ തൂക്കത്തിൽ കൃത്രിമം കാണിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് സംസ്ഥാന സർക്കാരിന് സംഭവിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഇത്തരമൊരു പരിശോധനയ്ക്ക് തീരുമാനിച്ചത്.പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിശോധനയുടെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയതിനു ശേഷം മാത്രമെ ഏതൊക്കെ മേഖലകളിൽ എങ്ങനെയൊക്കെ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളു.






By onemaly