ശ്രീകണ്ഠാപുരം: ഹത്രാസിലെ ഹത്രാസിലെ ദളിത് പെൺകുട്ടി അമ്മയോടൊപ്പം പുല്ലരിയാൻ പോയ സമയം സവർണ്ണർ പതിയിരുന്നു കൂട്ട ബലാത്സംഗത്തിനിരയാക്കി, നാവരിഞ്ഞു ഇടുപ്പെല്ല് തകർത്തു കൊന്നുകളഞ്ഞ സംഭവം ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. ദളിതർക്കും സ്ത്രീകൾക്കും മോദി -യോഗി ഭരണത്തിൽ രക്ഷയില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട ബിജെപി സർക്കാർ പ്രതികളെ എങ്ങനെ സംരക്ഷിക്കണമെന്നാണ് ആലോചിക്കുന്നത്.അനുദിനം നടക്കുന്ന ലൈംഗീക അക്രമ കൊലപാതങ്ങളിൽ അമ്മമാരുടെ കണ്ണീരും ശാപവും മോദി സർക്കാരിന്റെ അടിവേരറുക്കുമെന്നതിൽയാതൊരു സംശയവൂമില്ല പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും അതന്വേഷിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മറ്റി ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ണ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെ പി. നസീമ അധ്യക്ഷത വഹിച്ചു. മേരി കുഴിക്കാട്ടിൽ, കെ പി ലിഷ, ജോസഫീന വർഗീസ്, ലിനി റോയ് തുടങ്ങിയവർ പ്രസംഗിച്ചു.