ഇരിക്കൂറിൽ ചൊവ്വാഴ്ച നടത്തിയ കോവിഡ് സർവൈലൻസ് ടെസ്റ്റിലും 23 സാമ്പിളുകൾ പോസിറ്റീവ് ആയി.കഴിഞ്ഞ ദിവസം ഇവിടെ 45 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇതോടെ സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് ഇരിക്കൂറിൽ കർശന നിർദ്ദേശങ്ങളാണ് നിലവിലുള്ളത്.
ഇരിക്കൂറയിൽ കഴിഞ്ഞ ദിവസം 93 സാമ്പിളുകൾ ടെസ്റ്റിന് വിധേയമാക്കിയതിൽ 45 നും പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.ഇതോടെയാണ് വീണ്ടും ചൊവ്വാഴ്ച ടെസ്റ്റ് നടത്തിയത്.പുതിയ ടെസ്റ്റിൽ 23 പേർക്ക് കോവിഡ് പോസിറ്റീവ് ആയി.ഇതോടെ കനത്ത ജാഗ്രതയിലാണ് ഇരിക്കൂർ.ഇനിയും അമാന്തിച്ചു കൂടാ എന്നും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നകൽകി.പ്രത്യേക നിർദ്ദേശപ്രകാരം ഇന്ന് ഇരിക്കൂർ ടൗണിൽ ആശുപത്രി,പാൽ,കോഴി,പച്ചക്കറി,പലചരക്ക് തുടങ്ങിയ അവശ്യ സാധനങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി.ഇത് ലംഘിക്കുന്നവർക്ക് കർശന നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.