kerala

ഉദ്യോഗാര്‍ത്ഥികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതി



തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളെ തേടി ഇനി ബിസിനസുകാര്‍ക്ക് അലയേണ്ട. എംപ്ലോയീമെന്റ് എക്സ്ചേഞ്ച് വഴി ഇനി ഉദ്യോഗാര്‍ത്ഥികളെ എളുപ്പം കണ്ടെത്താം.

ഏത് തരത്തിലുള്ള യോഗ്യതയാണോ മാനദണ്ഡമായി വരുന്നത് എന്നുള്ള വിവരങ്ങള്‍ എംപ്ലോയീമെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കുക. സര്‍ക്കാരിന്റെ 100ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ഈ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു യോഗ്യത അനുസരിച്ചു ലിസ്റ്റ് ചെയ്യും. സര്‍ട്ടിഫിക്കറ്റ് അടക്കം പരിശോധിച്ച ശേഷം ലിസ്റ്റ് തൊഴില്‍ദാദാക്കള്‍ക് കൈമാറും.

ഇതോടെ കാലതാമസം കൂടാതെ ഉദ്യോഗാര്‍ഥികളുടെ നിയമനം നടക്കും.