തിരൂര്‍: ഒരുകോടി രൂപ തങ്ങളെ ഏല്‍പ്പിച്ചാല്‍ ഗള്‍ഫിലുള്ള മകെന്റ അക്കൗണ്ടിലേക്ക് രണ്ടുകോടി ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം 80 ലക്ഷം രൂപ തട്ടി മുങ്ങിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ പരിയാരം സ്വദേശി നഫീസ മന്‍സിലില്‍ പുതിയവീട്ടില്‍ മുഹമ്മദ് റിവാജാണ് (33) പിടിയിലായത്.
കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. തിരൂര്‍ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിെന്റ വീട്ടിലെത്തിയാണ് സംഘം പണം കവര്‍ന്നത്. പണം കണ്ടശേഷമേ ക്രെഡിറ്റ് ചെയ്യൂവെന്ന് ഇവര്‍ പറഞ്ഞതുപ്രകാരം വീട്ടുടമ ഒരുകോടി രൂപ കാണിച്ചു. തുടര്‍ന്ന് പ്രതികള്‍ കുഞ്ഞുമുഹമ്മദിെന്റ വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ചശേഷം ദീര്‍ഘനേരം ചെലവഴിച്ചു.
പണം അക്കൗണ്ടില്‍ ക്രെഡിറ്റാവുമെന്ന് പറഞ്ഞ സംഘം സന്ധ്യക്ക് അവിടെനിന്നിറങ്ങി. തുടര്‍ന്ന് വീടും പരിസരവും നിരീക്ഷിച്ച ഇവര്‍ വീട്ടുകാരറിയാതെ സ്ഥലത്ത് തമ്ബടിച്ചു. രാത്രി എട്ടുമണിക്കു ശേഷം വീട്ടിലേക്ക് ഓടിക്കയറിയ സംഘം പണം തട്ടിയെടുക്കുകയായിരുന്നു. പിടിവലിയില്‍ 20 ലക്ഷം രൂപ തറയില്‍ വീണു.
ബാക്കി 80 ലക്ഷവുമായാണ് രക്ഷപ്പെട്ടത്. കുഞ്ഞുമുഹമ്മദ് തിരൂര്‍ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് തളിപ്പറമ്ബ് ക്രൈം സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബാങ്കില്‍ നിന്നെടുത്ത പണത്തിെന്റ സ്രോതസ്സ് കുഞ്ഞുമുഹമ്മദ് പൊലീസിന് കൈമാറിയിരുന്നു. സംഘം സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. റിവാജിന് വാടക കാര്‍ നല്‍കിയതായി റെന്റ് എ കാര്‍ ഉടമ പൊലീസില്‍ വിവരം നല്‍കിയതനുസരിച്ച് പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്ക് പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തുനല്കുന്ന സംഘങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. റിവാജ് തളിപ്പറമ്ബ്, പരിയാരം, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മറ്റു നാലു പ്രതികള്‍ മുംബൈയിലേക്കും ബംഗളൂരുവിലേക്കും കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ സംഘം 35 ലക്ഷം തട്ടിയതിന് കേസുണ്ട്.
മുഹമ്മദ് റിവാജിനെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ സി.ഐ ടി.പി. ഫര്‍ഷാദ്, എസ്.ഐമാരായ ജലീല്‍ കറുത്തേടത്ത്, ഷറഫുദ്ദീന്, പ്രമോദ്, എ.എസ്.ഐ സി. ഷിബു, സി.പി.ഒ കെ. അഭിമന്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തളിപ്പറമ്ബില് െവച്ചാണ് പ്രതിയെ പിടികൂടിയത്.