InterNational

Breaking സ്വർണ്ണക്കടത്ത് കേസ്; മുഖ്യപ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ



Breaking

സ്വർണ്ണക്കടത്ത് കേസ്; മുഖ്യപ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ
06.10.20

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദും റബിൻസും അറസ്റ്റിൽ. ഇരുവരും അറസ്റ്റിലായത് ദുബായിയിൽ നിന്നാണെന്ന് എൻഐഎ വ്യക്തമാക്കി. യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് നൽകി.

സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള എതിർ സത്യവാങ്മൂലത്തിലാണ് എൻഐഎ അറസ്റ്റ് വിവരം അറിയിച്ചിരിക്കുന്നത്. സ്വർണ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയും, കെ ടി റമീസുമാണെന്നും എൻ ഐ എ കോടതിയെ അറിയിച്ചു.