Thu. Oct 28th, 2021




തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന്‍ അറസ്റ്റില്‍. തൃശൂരിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്. നന്ദന്‍്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് തൃശൂര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒളിസങ്കേതത്തിലാണെന്ന് കണ്ടെത്തുകയും ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

ഒരുമാസം മുന്‍പാണ് നന്ദന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. പ്രതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു








By onemaly