Thu. Oct 28th, 2021




പയ്യന്നൂരിൽക്ഷേത്ര കുളത്തിൽ ആയുര്‍വേദ ഫാര്‍മസിഉടമ മുങ്ങിമരിച്ചു

പയ്യന്നൂർ : കുളിക്കുന്നതിതിനിടെ ക്ഷേത്രക്കുളത്തില്‍ ആയുര്‍വേദഫാര്‍മസി ഉടമ മുങ്ങിമരിച്ചു. പയ്യന്നൂര്‍ തെക്കേബസാറില്‍ സഹകരണ ആശുപത്രിക്ക് സമീപം ആരോഗ്യ രക്ഷാശ്രം ആയുര്‍വേദ ഫാര്‍മസി നടത്തുന്ന ചന്ദ്രഗീതത്തില്‍ കെ.കെ.സജിത്കുമാർ(52) ആണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനൊപ്പം നീന്തലും പതിവാക്കിയിരുന്ന സജിത്കുമാര്‍ പതിവു സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളത്തിന് സമീപം ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയതോടെയാണ് നാട്ടുകാർ തെരച്ചിൽ തുടങ്ങിയത്








By onemaly