Thu. Oct 28th, 2021




കൂട്ടുപുഴ-വിരാജ്പേട്ട റൂട്ടിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണം: സണ്ണി ജോസഫ് എംഎൽഎ

ഇരിട്ടി: കൂട്ടുപുഴ-മാക്കൂട്ടം- വിരാജ്പേട്ട റൂട്ടിൽ രാത്രിയാത്രാ നിരോധനം പിൻവലിച്ച് ഗതാഗത സർവീസ് പുന:സ്ഥാപിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ആവശ്യം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ കർണാടക സർക്കാർ റോഡ് ഗതാഗതം തടസപ്പെടുത്തിയിരുന്നു. പിന്നീട് ഗതാഗതം പൂർണ്ണമായും പുന:സ്ഥാപിച്ചെങ്കിലും കേരളത്തിൽ നിന്ന് രാത്രി ഗതാഗതം കണ്ണൂർ ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. ഇത് പിൻവലിച്ച് ഗതാഗതം പുന:സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടറോടും ജില്ലയിലെ മന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയോട് വിഷയത്തിൽ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും എംഎൽഎ പറഞ്ഞു.








By onemaly