മയ്യഴി: സ്വാർഥചിന്തകൾ വെടിഞ്ഞ് എന്റെതെല്ലാം എന്റെത് മാത്രമാണെന്ന ചിന്താഗതി മാറ്റി എന്റെതെല്ലാം നിന്റെതുമാണ് എന്ന മനോഭാവവും ചിന്താഗതിയും വളർത്താൻ നമുക്ക് കഴിയണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. മാഹി പള്ളി തിരുനാളിന് തുടക്കംകുറിച്ച് തിരുസ്വരൂപ പ്രതിഷ്ഠ നടത്തിയശേഷം നടന്ന സാഘോഷമായ തിരുനാൾ ദിവ്യബലിയുടെ ഭാഗമായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നാം മുന്നോട്ട് വരണമെന്ന് ബിഷപ്പ് പറഞ്ഞു.