Thu. Oct 28th, 2021




ഡല്‍ഹി : പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രി തല സമ്മേളനത്തില്‍ സ്മിതാ നായരെ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ പങ്കെടുപ്പിച്ചത് സംബന്ധിച്ചാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ് പരാതിക്കാരന്‍

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ അനുമതിയോടെയാണ് യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച്‌ സ്മിത മേനോന്‍ രംഗത്തെത്തിയിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്ന് പ്രതികരിച്ച മന്ത്രി അവര്‍ക്ക് മാത്രമല്ലല്ലോ അനുമതി എന്ന് പിന്നീട് തിരുത്തി. അതേ സമയം മന്ത്രിയും സ്മിത മേനോനും പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സലീം മടവൂര്‍.








By onemaly