Thu. Oct 28th, 2021




ജില്ലയിലെ 83 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 83 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 5, അഞ്ചരക്കണ്ടി 9, 13, ചെങ്ങളായി 2, ചെറുപുഴ 5, 11, ചിറ്റാരിപറമ്പ് 4, 13, ചൊക്ലി 9, ധര്‍മ്മടം 7, എരമം കുറ്റൂര്‍ 1, 4, എരഞ്ഞോളി 13, എരുവേശ്ശി 9, ഏഴോം 12, ഇരിക്കൂര്‍ 2, 4, 6, 12, കതിരൂര്‍ 1, 7, 10, 13, കല്ല്യാശ്ശേരി 2, 16, കാങ്കോല്‍ ആലപ്പടമ്പ 7, 14, കണ്ണപുരം 7, 8, 11 കരിവെള്ളൂര്‍ പെരളം 7, 8, കൂടാളി 16, കൊട്ടിയൂര്‍ 7, 8, കുന്നോത്തുപറമ്പ് 11, കുറുമാത്തൂര്‍ 1, 2, കൂത്തുപറമ്പ് നഗരസഭ 22, 24, മാടായി 11, മാങ്ങാട്ടിടം 5, 14, മട്ടന്നൂര്‍ നഗരസഭ 23, മാട്ടൂല്‍ 1, 3, 4, 15, മയ്യില്‍ 5, മൊകേരി 12, മുഴപ്പിലങ്ങാട് 4, 10, നടുവില്‍ 5, ന്യൂമാഹി 3, 4, പന്ന്യന്നൂര്‍ 9, പാനൂര്‍ നഗരസഭ 20, 21, 24, 25, 32, പാപ്പിനിശ്ശേരി 15, പരിയാരം 4, 8, പട്ടുവം 11, 13, പായം 5, പയ്യന്നൂര്‍ നഗരസഭ 7, 32, പെരളശ്ശേരി 9, പിണറായി 9, രാമന്തളി 6, ശ്രീകണ്ഠാപുരം നഗരസഭ 9, 22, 26, 27, തളിപ്പറമ്പ് നഗരസഭ 7, 19, തലശ്ശേരി നഗരസഭ 13, 44, 46, തൃപ്പങ്ങോട്ടൂര്‍ 18, വേങ്ങാട് 8 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.








By onemaly