Thu. Oct 28th, 2021




കുന്നംകുളം : തൃശ്ശൂര്‍ കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു . സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് കൊല്ലപ്പെട്ടത് . രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭവം നടന്നത് . സംഭവത്തില്‍ സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത് . ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും ,ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയുമായിരുന്നു . സനൂപ് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കൊല്ലപ്പെട്ടു . ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സി പി എം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു .








By onemaly