Thu. Oct 28th, 2021




കണ്ണൂർ : കണ്ണൂരിൽ വിവാഹചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു . ഇരിക്കൂറിലാണ് സംഭവം . വിവാഹത്തിന് പങ്കെടുത്ത 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . വധുവിന്റെ വീടായ ഇരിക്കൂർ ചേടിച്ചേരിയിൽ നടന്ന വിവാഹസൽക്കാരത്തിലാണ് ഇവർ പങ്കെടുത്തത് . തുടർന്ന് , ചെടിച്ചേരി , ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകൾ അടച്ചു . ഈ പ്രദേശത്ത് ഇന്നലെ മാത്രം 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .








By onemaly