
പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹം കണ്ടെത്തി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്ഫായിസും മാതാവായ താഹിറയും താഹിറയുടെ സഹോദരന്റെ മകന് ബാസിത്തും ഒഴുകില്‍ പെട്ടത്. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു.
രണ്ട് ദിവസമായി അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഫായിസിന്റെ മൃതദേഹം കണ്ടെത്തിയത്.