Thu. Jan 28th, 2021




രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു . ഇരുവരെയും കൂടാതെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും സംഘത്തിലുണ്ട്. കുടുംബത്തെ കാണുന്ന ആദ്യ പ്രതിപക്ഷ സംഘമാണിത്. ഹാത്രസില്‍ വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ച്‌ യുപി സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തില്‍ രാഹുല്‍ ഗാന്ധിയും പിന്നാലെ എംപി മാരും ഉച്ചക്ക് 2 മണിക്കാണ് ഹാത്രസിലേക്ക് പുറപ്പെട്ടത്.. എന്നാല്‍ യു പി അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹം സംഘത്തെ തടഞ്ഞു.. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപടില്‍ തന്നെയായിരുന്നു രാഹുലും പ്രിയങ്കയും. ഇതിനിടയില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സംഘടിച്ചെത്തി.

ഏറെ നേരത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 5 പേര്‍ക്ക് ഹാത്രസിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കി. അനുമതി നല്‍കിയ കാര്യം വാഹനത്തിന്റെ മുകളില്‍ കയറി രാഹുല്‍ ഗാന്ധി തന്നെയാണ് വെളുപ്പെടുത്തിയത്. എന്നിട്ടും പ്രവര്‍ത്തകരുടെ തിരക്കില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് വാഹനം പൊലീസ് അതിര്‍ത്തി കടത്തി വിട്ടത്. ഇതിനിടയില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പരുക്കേറ്റ പ്രവര്‍ത്തകരെ എഴുന്നേല്‍പ്പിച്ചു വാഹനത്തില്‍ കയറ്റിയ ശേഷമാണ് രാഹുലും പ്രിയങ്കയും യാത്ര തിരിച്ചത്.






By onemaly