Thu. Oct 28th, 2021




വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഡോക്ടറും സീരിയല്‍ നടനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാസം വര്‍ക്കല സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിവിധ പേരുകളില്‍ നിന്നും കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ സുബു, സീരിയല്‍ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീര്‍ ഖാന്‍, വ്യാജ സിം എടുത്ത് നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. യുവതിയുടെ ദാമ്ബത്യ ജീവിതം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ജാസ്മീര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തി.

ഐ ടി ആക്റ്റ്, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.








By onemaly