പാരീസ്: ഇസ്ലാമിനെ ‘വിദേശ സ്വാധീനങ്ങളില്‍’ നിന്നും മോചിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. ഇതിനായി രാജ്യത്ത് ഇസ്ലാം മത വിശ്വാസികളുടെ ‘വിദേശ സ്വാധീനം’ ഇല്ലാതാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമം പ്രഖ്യാപിച്ചു.’റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റെയും വിമോചനത്തിന്റെയും വാഗ്ദാനങ്ങളെ മാനിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ റിപ്പബ്ലിക്കന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന ഇസ്ലാമിക സംഘടനകളെ പിരിച്ചുവിടാന്‍ ഉത്തരവിടാനും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ നിയമത്തെ തുടര്‍ന്ന് മുസ്ലിം പള്ളികളെ കൂടുതല്‍ നിയന്ത്രണത്തിലാക്കുകയും ഇമാമുകള്‍ക്ക് പരിശീലനം നല്‍കുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. ഫ്രഞ്ച് ഭരണകൂടത്തില്‍ നിന്ന് ധനസഹായം ലഭിക്കുന്ന ഇസ്ലാമിക സംഘടനകള്‍ ‘മതേതര ചാര്‍ട്ടറില്‍’ ഒപ്പിടേണ്ടിവരും. സംശയമുള്ള സംഘടനകള്ക്കെതരേ നടപടിയെടുക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട് എന്നും നിയമത്തില്‍ പറയുന്നുണ്ട്.