Fri. Jan 22nd, 2021




ഇരിട്ടി: പുഴയില്‍ കുളിക്കാനിറങ്ങി ഒഴ​ുക്കില്‍പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ ദാരുണ സംഭവം.

കോരമ്ബത്ത്​ മുഹമ്മദ്​ പള്ളിപ്പാത്ത്​ -മറിയം ദമ്ബതികളുടെ മകള്‍ താഹിറ (32), സഹോദരന്‍ ബഷീര്‍- ഹസീന ദമ്ബതികളുടെ മകന്‍ ബാസിത് (13) എന്നിവരാണ്​ മരിച്ചത്​. ഒഴുക്കില്‍പെട്ട്​ കാണാതായ താഹിറയുടെ മകന്‍ ഫയാസി(13)നായി ഇരിട്ടി ഫയര്‍ഫോഴ്​സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്​.

 

താഹിറയുടെയും ബാസിതിന്‍െറയും മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയ​ിലേക്ക്​ മാറ്റി. ഉളിക്കല്‍ പഞ്ചായത്ത്​ നുച്ചിയാട് വാര്‍ഡ്‌ മെമ്ബര്‍ കബീറിന്‍െറ സഹോദരിയാണ്​ മരിച്ച താഹിറ.






By onemaly