
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിലവില്‍ അനുവദിച്ച എണ്ണം ആളുകള്‍ക്ക് പങ്കെടുക്കാം.
ഒക്ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം തുടരുമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവില്‍ വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. അതാത് പ്രദേശത്തെ സാഹചര്യം വിലയിരുത്തി ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ല കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.