Thu. Oct 28th, 2021




മുന്നാക്ക സംവരണം : ഭരണഘടനാ വിരുദ്ധം, അശാസ്ത്രീയം സാമൂഹ്യ നീതി നിഷേധം : ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഇരിക്കൂർ : ഇടതുപക്ഷ സർക്കാരിന്റെ പിന്നാക്ക സമൂഹ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട്
ഫ്രറ്റേണിറ്റി ഇരിക്കൂർ മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ ട്രഷറർ എൻ.എം ശഫീഖ് ഉദ്ഘാടനം ചെയ്തു.ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇരിക്കൂർ മണ്ഡലം കൺവീനർ അഫ്രീദ് അധ്യക്ഷത വഹിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇരിക്കൂർ മണ്ഡലം അസി.കൺവീനർമാരായ ഫിദ ബഷീർ സ്വാഗതവും നസൽ എൻ നന്ദിയും പറഞ്ഞു.മണ്ഡലം നേതാക്കളായ സഗീർ, മുബശ്ശിർ, ശബാബ്, നഫ്‌ല എന്നിവർ നേതൃത്വം നൽകി.








By onemaly