തിരുവനന്തപുരം: വാഹന പരിശോധനയ്ക്ക് ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് പോലിസ്. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക് രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേന ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലിസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥര്‍ക്ക് ഈ ആപ്പുകള്‍ വഴി രേഖകള്‍ പരിശോധിക്കാനാവും