കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു പരിയാരം ഗവ: മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്ബ് കരിമ്ബം ഒറ്റപ്പാല നഗറിലെ കെ.ഭരതന് (76) ആണ് മരിച്ചത്.
ജില്ലയില്‍ 519 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 465 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 21 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. ഇവരില്‍ 185 പേര് ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച് മരിച്ച 48 പേര് ഉള്‍പ്പെടെ 99 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ജില്ലയില്‍ 4119 പേര് ഇപ്പോഴും ചികിത്സയിലാണ്.