ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ബി.ജെ.പി-വി.എച്ച്.പി നേതാക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് പ്രത്യേക സി.ബി.ഐ കോടതി പ്രഖ്യാപിച്ച വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയത് അഞ്ച് പ്രധാന കാര്യങ്ങള്‍. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ. യാദവ് ആണ് വിധി പ്രസ്താവിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ 32 പ്രതികളെയാണ് വെറുതെവിട്ടത്.
വിധിന്യായത്തിലെ പ്രസക്തമായ അഞ്ച് പോയിന്റുകള്‍
1. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമല്ല. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തില്‍
2. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ല. കുറ്റം തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയം.
3. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ക്ക് ആധികാരികതയില്ല. എഡിറ്റ് ചെയ്തെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
4. സാമൂഹിക വിരുദ്ധര്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പ്രതികളായ നേതാക്കള്‍ ഇവരെ തടയാനാണ് ശ്രമിച്ചത്.
5. തെളിവായി ഹാജരാക്കിയ ശബ്ദരേഖ വ്യക്തമല്ല.