ഇരിട്ടി ടൗണ്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കുമെന്ന് നഗരസഭാ ചെയർമാൻ പി പി അശോകൻ
30-09-2020
ഇരിട്ടി :ടൗണ്‍ ഉള്‍പ്പെടുന്ന ഒന്‍പതാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് മൈക്രോ കണ്ടോണ്മെന്റ് സോണ്‍ ആക്കുവാനുള്ള ശുപാര്‍ശ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കുമെന്ന് ഇരിട്ടി നഗരസഭ ചെയര്മാന് പി പി അശോകന് പറഞ്ഞു .ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്നാളെ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു . ആറുമണിക്ക് തന്നെ കച്ചവടസ്ഥാപനങ്ങള്‍ അടക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും,അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും ഇരിട്ടി നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു.