കണ്ണൂർ: കോവിഡ് മഹാമാരിയിൽ നിശ്ചലമായ വിനോദസഞ്ചാര മേഖല ഭാഗിക നിയന്ത്രണങ്ങളോടെതുറന്നു പ്രവർത്തിക്കാൻ തീരുമാനം. നവംബർ ഒന്നുമുതലാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുക.
മുഴപ്പിലങ്ങാട് ബീച്ച്, തലശേരി പാർക്ക്, പാലക്കയംതട്ട്, വയലപ്രം പാർക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ തുറക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ. പയ്യാന്പലം ബീച്ച്, ചാൽ ബീച്ച് എന്നിവയും ഇതോടൊപ്പം തുറക്കും.
കണ്ണൂർ കോട്ടയും തുറക്കുന്നതോടെ കണ്ണൂരിലെ വിനോദസഞ്ചാരമേഖല സജീവമാകും. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനുമാകും. അനുബന്ധ മേഖലയും പ്രവർത്തിച്ചുതുടങ്ങുന്നതോടെ നൂറുകണക്കിനാളുകളുടെ ജീവിതവും പച്ചപിടിക്കും.
ഇക്കാര്യം ആലോചിക്കാൻ വിനോദസഞ്ചാര വകുപ്പും പോലീസും തദ്ദേശസ്ഥാപനങ്ങളും യോഗം ചേരും. അടുത്തയാഴ്ചയോടെ യോഗം ചേരാനാണു തീരുമാനം. ഇതോടെ സഞ്ചാരികളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മാർഗരേഖയാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. ആറുമാസത്തെ സ്തംഭനാവസ്ഥ സൃഷ്ടിച്ച കടുത്ത പ്രതിസന്ധി അതിജീവിക്കുന്നതിനായി പ്രവേശനനിരക്ക് കുറച്ചും കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയും സഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ടൂറിസം വകുപ്പ്. വടക്കൻ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകൾ കണ്ണൂർ ജില്ല