Tue. Dec 7th, 2021



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിര്‍ത്തു. കോവിഡ് കേസുകള്‍ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞിരുന്നു. സര്‍വകക്ഷി യോഗം ഓണ്‍ലൈനായാണ് നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിലധികം കേസുകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തലസ്ഥാന നഗരത്തിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.








By onemaly