കൊയ്യം ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്കായി ഓൺ ലൈൻ പരീക്ഷ കോച്ചിങ് പുരോഗമിക്കുന്ന്നു . – Sreekandapuram Online News-
Sat. Sep 26th, 2020




പ്രസിദ്ധീകരണത്തിന്


കൊയ്യം ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്കായി ഓൺ ലൈൻ പരീക്ഷ കോച്ചിങ് പുരോഗമിക്കുന്ന്നു .
ലോക്ക് ഡൌൺ കാലത്തു തന്നെയാരംഭിച്ച എക്സാം ഓറിയന്റഡ് വാട്സ് ആപ് ഗ്രൂപ്പിലൂടെ കൊയ്യം ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ പ്ലസ് ടു കുട്ടികൾക്കായി ഇനി നടക്കുവാൻ ബാക്കിയുള്ള പരീക്ഷകളുടെ പാഠഭാഗങ്ങളെ വിവിധ യൂണിറ്റുകളായി തിരിച്ചു ഓൺലൈനിലൂടെ പരീക്ഷ കോച്ചിങ് , ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷ എന്നിവ നടത്തുന്നുണ്ട് . എല്ലാ വിഷയങ്ങൾക്കും കൃത്യമായ ടൈം ടേബിൾ , കുട്ടികൾ ഉത്തര മെഴുതേണ്ട സമയം എന്നിവ നൽകിയുട്ടുണ്ട് . ഉത്തരങ്ങൾ എഴുതിയാൽ കുട്ടികൾ അധ്യാപർക്ക് അയച്ചു കൊടുക്കും . ഓരോ പരീക്ഷ കഴിഞ്ഞാലും ഫീഡ്ബാക്ക് കുട്ടികളിൽ നിന്നും ഓൺലൈൻ വഴി ശേഖരിക്കും വൈകുന്നേരം സെലക്ട് ചെയ്ത് ഉത്തരങ്ങൾ മൂല്യ നിർണയം നടത്തി ചർച്ചയ്ക്ക് നൽകുന്നുണ്ട് . ഇതോടപ്പം ചില പാഠ ഭാഗങ്ങളുടെ വീഡിയോ ക്ലാസ് , ഓഡിയോ ഭാഗങ്ങൾ അയച്ചു കൊടുക്കുന്നുണ്ട് . 150 ൽ പരം കുട്ടികൾ പ്രയോജനപ്പെടുത്തുന്നു . ചില കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യമില്ല എന്ന പ്ര്സനം പരിഹരിച്ചു കോട്ടുവാനുള്ള മാർഗ്ഗങ്ങൾ തേടുന്നുണ്ട്
ഒപ്പ്
13130ghsskoyyam@gmail.com




By onemaly