Local

അറബി റോഡിലെ ഗർത്തം വിദ്ധക്ത സമിതി പരിശോധന നടത്തി, റോഡ് പൂർണ്ണമായും മണ്ണിട്ട് അടച്ചു



അറബി റോഡിലെ ഗർത്തം വിദ്ധക്ത സമിതി പരിശോധന നടത്തി, റോഡ് പൂർണ്ണമായും മണ്ണിട്ട് അടച്ചു

29-09-20

ഉളിക്കൽ: ഉളിക്കൽ – അറബി റോഡിൽ കേയാപറമ്പ് കയറ്റത്തിൽ റോഡ് നവീകരണത്തിന്റ ഭാഗമായി മണ്ണ് മാറ്റിയപ്പോൾ കാണപ്പെട്ട ഗർത്തം വലിയ അളവിൽ ഉൽവശങ്ങളിലേക്ക് ഉള്ളതായി ഇന്ന് പരിശോധന നടത്തിയ ജിയോളജി വകുപ്പ് പറഞ്ഞു. സമീപം ഉള്ള രണ്ടു വീടുകളിൽ ഇഞ്ചികാലായിൽ ബേബിയുടെ വീടിന് ആണ് കാര്യം ആയി ഭീഷണി ഉള്ളത്. രണ്ടു വീട്ടുകാരെയും മാറ്റി പാർപ്പിച്ചു. ഗുഹ കൂടുതൽ ഭാഗവും റോഡിൽ കൂടി തന്നെ ആണ് ഉള്ളത്. ഉളിക്കൽ ഭാഗത്തേക്ക് ഉള്ള റോഡിൽ ഏതാണ്ട് 50 മീറ്ററോളം ഗുഹ കാണാൻ സാധിച്ചു. എന്നാൽ കൂടുതൽ ഉള്ളിലേക്ക് കയറി പരിശോധന നടത്തുന്നതിന് സാധിച്ചില്ല. ജിയോളജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് വിദഗ്ധ സമിതി എത്തിയാൽ മാത്രമേ ഗുഹയുടെ വ്യാപ്തി മനസ്സിൽ ആക്കാൻ സാധിക്കു. കണ്ണൂർ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ, പി. ഡബ്ല്യൂ. ഡി. കേന്ദ്ര റോഡ് എൻജിനീയർമാരായ മുഹമ്മദ്‌ റഫീഖ്, ടി പ്രശാന്ത് , സീനിയർ ജിയോളജിസ്റ് വി . ദിവാകരൻ, തഹസിൽദാർ കെ. കെ ദിവാകരൻ, ഇരിട്ടി ഫയർ ഫോഴ്‌സ്, വില്ലേജ് ഓഫിസർ, തുടങ്ങിയവർ സ്ഥലത്തു എത്തി.
കേന്ദ്ര സർക്കാരിന്റെ പ്രതേക അനോഷണ വിഭാഗം വിദഗ്ദ്ധർ അടുത്ത ദിവസങ്ങളിൽ കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധന നടത്തിയാൽ മാത്രമേ റോഡ് പണി തുടർന്നു നടത്താൻ സാധിക്കു. റോഡ് പൂർണ്ണമായും മണ്ണിട്ട് അടച്ചു.
അറബിയിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോകുന്നവർ എരുതുകടവ് ട്രാൻസ്ഫോമർന്റെ അവിടെ നിന്ന് തിരിഞ്ഞു അമരവയൽ – എൽ. ജെ. ആയുർവേദ ഹോസ്പിറ്റൽ റോഡിൽ കൂടിയും, വള്ളിത്തോട് ഭാഗത്തേക്ക് പോകേണ്ടവർ എരുതുകടവ് – കൂമൻതോട് റോഡിൽ കൂടിയും പോകേണ്ടത് ആണ്.