Tue. Nov 24th, 2020




തളിപ്പറമ്പ്:തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ വെച്ച് കഴിഞ്ഞ 5 ദിവസം മുൻപ് സമീപപ്രദേശത്തെ നിർമ്മാണ തൊഴിലാളി പ്രായമെത്താത്തതും നിരുപദ്രവകാരിയുമായ ഒരു പെരുമ്പാമ്പിനെ അതിക്രൂരമായി കൊന്നു. മാത്രമല്ല ഇയാൾ അത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം നിയമവിരുദ്ധവൃത്തികൾ ചെയ്യാൻ അന്യർക്കും പ്രേരണ നൽകുന്ന പ്രവർത്തിയാണിത്.ഇതോടെ ഇരട്ടക്കുറ്റമാണ് ഈ വൃത്തി ചെയ്തിരിക്കുന്നത്.നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുകയും അതാവർത്തിക്കാൻ മററുള്ളവരെ പ്രചോദിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. വന്യജീവിനിയമ പ്രകാരം സംരക്ഷിത വിഭാഗത്തിൽ പെട്ടതാണ് പെരുമ്പാമ്പ്.ഇതിനെ പിടിക്കുന്നതും കൊല്ലുന്നതും വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂൾ – 1 പാർട്ട് II വകുപ്പ് 39,50,51 അനുസരിച്ച് പിഴയും 7വർഷം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് തളിപ്പറമ്പിലെ പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ പറഞ്ഞു . ഒരു പാമ്പിനെയും കൊല്ലുവാൻ ആർക്കും അധികാരമില്ല.ചില വിഷപ്പാമ്പുകളെ കൊന്നതായി തെളിഞ്ഞാൽ 25000 രൂപ .വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.പൊതു ജനങ്ങൾക്ക് ഇതേപ്പറ്റി ശരിയായ അവബോധമില്ലാത്തതിനാൽ പലയിടങ്ങളിലും ഉരഗവർഗ്ഗങ്ങൾ കൊല്ലപ്പെടുകയും പലതും വംശനാശത്തിൻ്റെ ഭീഷണിയിലാകുകയും ചെയ്തിരിക്കയാണ്.ഇന്ത്യൻ ഭരണഘടന പ്രകാരം ഒരു നിയമം ഉണ്ടാക്കുന്നത് നിരവധി ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ്.അത് ലംഘിക്കുന്നവർക്ക് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ഇവിടെ സുരക്ഷാ വകുപ്പുകൾ പൊതുഖജനാവിലെ പണമുപയോഗിച്ച് പ്രവർത്തിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ ഉടൻ മാതൃകാപരമായ ശിക്ഷ അധികൃതർ ലഭ്യമാക്കുമ്പോൾ , സമൂഹത്തിന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നിയമമനുസരിച്ചുള്ള സാമൂഹ്യ ജീവിതം കൈവരിക്കാനുമുള്ള സന്ദേശമാണ് ലഭിക്കുക.  …



By onemaly