Tue. Oct 27th, 2020




തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂരിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

നേരത്തെ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമായതിനാലാണ് അറസ്റ്റ് നടപടികള്‍ വൈകിയത്.

ഇയാള്‍ക്കുണ്ടായിരുന്ന പിഎച്ച്‌ഡി വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി എന്നൊരു സര്‍വകലാശാലയുടെ പിഎച്ച്‌ഡി ആയിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. ഇങ്ങനെ ഒരു യൂണിവേഴ്‌സിറ്റി ഇല്ല




By onemaly