
ഇരിട്ടി ഒരു കോടി നാൽപ്പത് ലക്ഷം രൂപ പദ്ധതിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പൂമാനത്തെ സ്വന്തം സ്ഥലത്ത് സദ്ഭാവനാ മണ്ഡപം നിർമിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രധാൻ മന്ത്രി ജൻവികാസ് കാര്യക്രം ഇനത്തിൽ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന സർക്കാർ മുഖേന സമർപ്പിച്ച ആവശ്യം അംഗീകരിച്ചത്. വിപുലമായ കോൺഫറൻസ് ഹാൾ, വിവിധ കോഴ്സുകൾ കൈകാര്യം ചെയ്യാനുള്ള ക്ലാസ് മുറികൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മണ്ഡം നിർമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അധീനതയിൽ നിർമിക്കുന്ന മികച്ച കേന്ദ്രമായി സദ്ഭാവനാ മണ്ഡപം മാറും. ചൊവ്വാഴ്ച രാവിലെ പത്തരക്ക് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺ ലൈനിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീൽ അധ്യക്ഷനാവും. കലക്ടർ ടി വി സുഭാഷ് , എംപിമാരായ കെ കെ രാഗേഷ്, കെ സുധകാരൻ എന്നിവരുൾപ്പെടെ സംസാരിക്കും.