Sat. Dec 5th, 2020




കണ്ണൂർ: തളാപ്പിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. കടമ്പൂരിലെ കുറത്തിൽ കുണ്ടിൽ ഹൗസിൽ സുകുമാരന്റെ മകൻ  സച്ചിൻ കെ.കെ (25) ആണ് മരണപ്പെട്ടത്. ഇന്നു രാവിലെ 8.30 ഓടെയാണ് സച്ചിനെ ഇതുവഴി പോവുന്ന യാത്രക്കാർ രക്തം വാർന്ന രീതിയിൽ കാണുന്നത്. ഇവർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ എൽ.ഐ.സി ഓഫീസിനു സമീപം കണ്ണൻ സ്മാരക മന്ദിരത്തിനടുത്തുള്ള ഫ്‌ളാറ്റിൽ ന്യൂട്രീഷൻ ഫുഡ് വിതരണ കമ്പനിയുടെ പാർട്ണറായി ജോലി ചെയ്തു വരികയായിരുന്നു സച്ചിൻ. രാത്രിയിൽ ഫോൺ ചെയ്യുമ്പോൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മരണപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയം പ്രകടിപ്പിച്ചു  . മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി




By onemaly