
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊളിച്ച് പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രത്യേക പൂജകള്‍ക്ക് ശേഷം രാവിലെ ഒമ്ബത് മണിയോടെ പാലം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പാലം പൊളിഞ്ഞതുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കിടെ കോടതി വര്‍ഷങ്ങള്‍ക്ക് മുമ്ബിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു.
– ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേര്‍ന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പുറത്തു വന്ന് 36 വര്‍ഷം തികയുകയാണ്. 1984 സെപ്റ്റംബര്‍ 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
–
പഞ്ചവടിപ്പാലം പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികമാണ്. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം.
ഡി.എം.ആര്.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. ആദ്യഘട്ടത്തില്‍ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഡി.എം.ആര്.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.