Fri. Dec 4th, 2020




കണ്ണൂർ/ ശ്രീകണ്ഠാപുരം:  മാനസിക വൈകല്യമുള്ള 22 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് മൂന്നു പേർ അറസ്റ്റിൽ. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ നടുക്കുന്നുമ്മൽ സിയാദ് (33), പുലിമുണ്ട മുഹമ്മദ് ബാഷ (35), ചെട്ടിപ്പീടിക അബൂബക്കർ (52) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച മായിരുന്നു സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തെരെച്ചിൽ നടത്തുന്നതിനിടെ സിയാദ് ബൈക്കിൽ യുവതിയെ ബൈക്കിൽ കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാർ  തടയുകയായിരുന്നു. തുടർന്ന് സിഐ ഇ പി സുരേശന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ചേദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

.

കടയിൽ പോവുകയായിരുന്ന പെൺകുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കിൽ അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടർന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയിൽ ഇവിടെ എത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ രാത്രി 9 മണിക് അവശനിലയിലാണ് ബൈക്കിൽ തിരികെ പ്രതികൾ കൊണ്ടെത്തിച്ചത്. ബൈക്കും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




By onemaly