Thu. Nov 26th, 2020




കൊച്ചി : സ്ത്രീകളെ യൂട്യൂബ് ബ് വീഡിയോയില്‍ അധിക്ഷേപിച്ച വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്ക് അഭിനന്ദനവുമായി ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ.

വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്നും പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളെക്കുറിച്ച്‌ പിന്നീട് പറയാമെന്നുമാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരി ക്കും. ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീപുരുഷ സമൂഹം ഒന്നിച്ച്‌ ഇടപെടണമെന്നും മന്ത്രി വ്യക്തമാക്കി.



By onemaly