കൊറോണ പ്രതിസന്ധിയിൽ ഇന്ത്യൻ കമ്പനികളെ ചൈന വിഴുങ്ങാതിരിക്കാൻ മുൻകരുതലുമായി കേന്ദ്രം – Sreekandapuram Online News-
Sun. Sep 20th, 2020
ഇന്ത്യൻ കമ്പനികളിലെ ‘ചൈനീസ്’ നിക്ഷേപം ഇനി എളുപ്പമല്ല ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരിൻറെ മുൻകൂർ അനുമതി തേടണം. രാജ്യത്തെ ആഭ്യന്തര കമ്പനികൾ ലോക്ക് ഡൗൺ മൂലം പ്രതിസന്ധി നേരിടുമ്പോൾ വിദേശ സ്ഥാപനങ്ങളുടെ കമ്പനി ഏറ്റെടുക്കലിന് ഉൾപ്പെടെ തട ഇടുന്നതു കൂടെയാണ് നീക്കം. ഡിപ്പാ‍‍ര്‍ട്ട്മെൻറ് ഫോ‍ര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്
ചൈനീസ് നിക്ഷേപകർക്ക് ഇതു തിരിച്ചടിയാകും.

ഇന്ത്യയിലെ യൂണികോൺ ക്ലബ്ബിലുള്ള 30 കമ്പനികളിൽ 18 -ഉം ചൈനീസ് നിക്ഷേപം ഉള്ള കമ്പനികളാണ്. ഏപ്രിൽ 2000-നും 2019 ഡിസംബറിനും ഇടയിൽ 2340 കോടി യുഎസ് ഡോളറിൻറെ നിക്ഷേപമാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ബംഗ്ലാദേശിൽ നിന്ന് 48 ലക്ഷം രൂപയും, നേപ്പാളിൽ നിന്ന് 18.18 കോടി രൂപയും മ്യാൻമറിൽ നിന്ന്ന 35.38 കോടി രൂപയുമായിരുന്നു ഈ കാലയളവിലെ നിക്ഷേപം

ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാൻ,ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നത്. . കൊവിഡ് 19 നെ തുട‍ര്‍ന്ന് ഇന്ത്യൻ കമ്പനികൾ പ്രതിസന്ധി നേരിടുമ്പോൾ നടക്കാനിടയുള്ള ഏറ്റെടുക്കലുകൾക്ക് തടയി ടാനാണ് നീക്കം.

2019-20 ലെ ഏപ്രിൽ ഡിസംബർ കാലയളവിൽ വിദേശ നിക്ഷേപത്തിൽ 10 ശതമാനം വർധനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ചൈനീസ് കമ്പനികൾ ഉയർത്താനിടയുള്ള വെല്ലുവിളികളെ അതിജീവിയ്ക്കുകയാണ് ലക്ഷ്യം.ചൈനയിലെ പ്രമുഖ ബാങ്ക് എച് ഡി എഫ് സി ബാങ്കിന്റെ 1.1 ശതമാനം ഓഹരികൾ കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഈ നീക്കം
By onemaly