
ഇരിക്കൂർ : മാസങ്ങളായി ഇരിക്കൂർ പഞ്ചായത്തിലെ പൊതു ശൗചാലയം അടച്ചുപൂട്ടിയിട്ട് .നിരവധി ടാക്സി തൊഴിലാളികളും ബസ് ജീവനക്കാരും സ്ത്രീകളും കുട്ടികളും നിത്യേന ഉപയോഗിച്ചിരുന്ന ശാചാലയമാണിത്. ഇത് തുറക്കാത്തതിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ് പല പ്രാവിശ്യം പൊതുജനങ്ങളും സംഘടനകളും ആവശ്യപ്പെട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും തുറന്ന് പ്രവർത്തിക്കാനുള്ള സമീപനം ഇതുവരേ ഉണ്ടായിട്ടില്ല.