Mon. Nov 23rd, 2020




ഇരിക്കൂർ: തരിശിൽ പൊന്ന് വിളയിച്ച ചേടിച്ചേരി വെള്ളുവ വയലിൽ കൊയ്തുത്സവം: പന്ത്രണ്ടു വർഷത്തോളം തരിശായി കിടന്ന ചേടിച്ചേരി വെള്ളുവ വയലിൽ നൂറ് മേനി വിളവ്. കൊയ്തുത്സവം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ .ടി.അനസ് ഉദ്ഘാടനം ചെയതു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .സി .രാജീവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പാടശേഖര സെക്രട്ടറി ശ്രീ.കെ .പി .മുസ്തഫ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ശ്രീ.ടി.വി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ഇരിക്കൂർ ഗ്രാമ പഞ്ചായത്തും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് ഒരുക്കിയ സംയുക്ത പദ്ധതിയിൽ 5 ഹെക്ടർ തരിശ് സ്ഥലത്താണ് കൃഷി ഇറക്കിയത്.പദ്ധതി പ്രകാരം കുമ്മായവും വിത്തും അനുവദിച്ചു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കാർഷിക പ്രവർത്തനങ്ങൾനടത്തി.കാലം തെറ്റിപ്പെയ്ത മഴയും രോഗവും കാട്ടുപന്നിയും പ്രശ്നമാക്കിയെങ്കിലും നെൽ കൃഷിക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. നെൽകൃഷി തുടർന്ന് കൊണ്ടുപോകാനാണ് പാടശേഖര സമിതി അലോചിക്കുന്നത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ടില്ലർ വങ്ങിച്ച് രണ്ടാം വിളക്കാലത്ത് പച്ചക്കറി കൃഷി ഇറക്കാനാണ് പരിപാടി.പാടശേഖരം പൂർണ്ണമായും പച്ചക്കറി കൃഷിക്ക് അനുയോജ്യമാക്കുന്നതിന്. ജലസേചന സൗകര്യങ്ങൾക്കുള്ള പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കൊയ്തുൽസവ പരിപാടിയിൽ വാർഡ് മെമ്പർ ശ്രീമതി പി.വി.പ്രേമലത, ശ്രീ.ബാബുരാജ് എന്നിവർ ആശംസയർപ്പിച്ചു.ശ്രീ.ദാമോദരൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി

Nisthar tp



By onemaly