Wed. Dec 2nd, 2020




മൊബൈൽ റേഞ്ച് കിട്ടുന്നില്ല, വ്യാപകമായി പരാതി

ഉളിക്കൽ: മലയോര ഗ്രാമങ്ങളിൽ നേരത്തെ 3G, 4G നെറ്റ് വർക്ക്‌ കിട്ടിക്കൊണ്ടിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ഒരു ഇത്തിരി പോലും നെറ്റ് കിട്ടാത്ത അവസ്ഥ ആണ് ഉള്ളത്. ഉളിക്കൽ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ നിന്ന് ഈ പരാതി ഉയരാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളം ആയി.അറബി, കതുവപറമ്പ്, പുറവയൽ, വയത്തൂർ, മാണിപ്പാറ, കുഞ്ഞി പറമ്പ്, പരിക്കളം തുടങ്ങി എല്ലാ സ്ഥലത്തും കുട്ടികൾ നെറ്റ് കിട്ടാതെ പഠനം മുടങ്ങുന്നു. ജനങ്ങളെ വലിയ വലിയ ഓഫറുകൾ കൊടുത്ത്‌ തങ്ങളുടെ കമ്പനിയുടെ സിം എടുപ്പിച്ചു ക്രമേണ നെറ്റ് വർക്ക്‌ സ്പീഡ് കുറക്കുക എന്നുള്ളത് ജിയോ ഉൾപ്പെടെ ഉള്ള എല്ലാ നെറ്റ് വർക്ക്‌ കമ്പിനികളും ചെയ്യുന്നു. കുട്ടികളുടെ പഠനം ഓൺലൈൻ ആയപ്പോൾ, നെറ്റ് സ്പീഡ് കിട്ടാതെ പലരുടെയും ദിവസേന ഉള്ള ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഉള്ളത്. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധം ആയി രംഗത്ത് വരുന്നുണ്ട് എങ്കിലും ബന്ധപ്പെട്ട അധികാരികളുടെയോ, പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന് ഇതിനെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല എന്ന് ഉപഭോക്താക്കൾ പറയുന്നു. പഞ്ചായത്തിന്റെ വിവിധ മേഖലയിൽ ഉള്ള നെറ്റ് തടസ്സം പരിഹരിച്ചു വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം എളുപ്പം ആക്കുന്നതിന്, എല്ലാ മൊബൈൽ കമ്പിനികളുടെയും മലയോര മേഖലയിൽ ഉള്ള ഏരിയ മാനേജർമാരെയും, ടെക്‌നീഷൻമാരെയും വിളിച്ചു അടിയന്തിര ചർച്ച നടത്തി പരിഹരിക്കാൻ പഞ്ചായത്ത്‌ തയ്യാർ ആകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

കുഞ്ഞിപ്പറമ്പ് ആനയടി ഭാഗത്തു പുതിയതായി ടവർ സ്ഥാപിച്ച ജിയോ മൊബൈൽ കമ്പനിയുടെ വാഗ്തനത്തിൽ വിശ്വസിച്ച ഉപയോക്തകൾ വഞ്ചിക്കപ്പെട്ടു. മൂന്ന് മാസം മുൻപ് ജിയോ മൊബൈൽ കമ്പനി ടവർ സ്‌ഥപിച്ചു കമ്മീഷൻ ചെയ്തിരുന്നു. നല്ല രീതിയിൽ നെറ്റിവർക്കു കവറേച് ലെഭിക്കുമെന്നായിരുന്നു. കമ്പനി അധികൃതർ പറഞ്ഞത് ഇതു വിസ്സുവസ്സിച്ച മറ്റു പല കമ്പനികളുടെയും ഉപയോഗതകൾ തങ്ങളുടെ സിം ജിയോ സിമ്മിലേക് മാറ്റുകയും ചെയ്തു. എന്നാൽ പരിതാപകരമായിരുന്നു അവസ്ഥ. കുട്ടികളുടെ ഓൺലൈൻ പഠനം പോലും മുടങ്ങിയ അവസ്ഥായാണ്. പുറമെ ഉള്ളവരെ വിളിക്കാൻപോലും കഴിയുന്നില്ല. ഈ അവസ്ഥയ്ക്കു ഉടൻ പരിഹാരം കാണണമെന്ന് ഗ്രാമജ്യോതി സ്വശ്രയസംഗം യോഗം അവസിയപ്പെട്ടു. ഡയറക്ടർ Fr.. പോൾ കണ്ടത്തിൽ പ്രസ്സിഡന്റ് ശ്രീ എബ്രഹാം മരങ്ങാട്ടുമലിൽ സെക്രട്ടറി ശ്രീ റോജേഷ് ചിറ്റേറ്റ് എന്നിവർ പ്രസംഗിച്ചു.




By onemaly