സാമൂഹ്യഅകലം പാലിച്ചില്ല; മട്ടന്നൂരിൽ മൊബൈൽ കടകൾ അടപ്പിച്ചു – Sreekandapuram Online News-
Sun. Sep 27th, 2020
സാമൂഹ്യഅകലം പാലിച്ചില്ല; മട്ടന്നൂരിൽ മൊബൈൽ കടകൾ അടപ്പിച്ചു

മട്ടന്നൂർ: ഞായറാഴ്ച മട്ടന്നൂരിൽ മൊബൈല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും കടുത്ത നിയന്ത്രണമുള്ള ജില്ലയായിട്ടും സാമൂഹ്യഅകലം പാലിക്കാത്തതിനേ തുടർന്ന് ഉച്ചയോടെ കടകള്‍ അടയ്ക്കുവാൻ പൊലീസ് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനേ തുടർന്ന് 2 മൊബൈൽ കടകളുടെ പേരിൽ പൊലീസ് കേസ്സെടുത്തു. ലോക് ഡൗണ്‍ കഴിയുന്നതുവരെ മറ്റൊരു അറിയിപ്പ് വന്നാല്‍ മാത്രമേ മൊബൈല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുവാൻ പാടുള്ളൂവെന്ന് സി.ഐ കെ.പി. ഷൈന്‍കുമാര്‍ അറിയിച്ചു. സാമൂഹ്യഅകലം പാലിക്കുന്നതില്‍ വീഴ്ച വരുന്ന സാഹചര്യത്തില്‍ പാലോട്ടുപള്ളിയിലെ കട ഉടമകളോട് വീടുകളില്‍ സാധനം എത്തിക്കുവാനുള്ള പരിശ്രമം നടത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.
ഇതോടെ മട്ടന്നൂരില്‍ കടകള്‍ അടപ്പിച്ചെന്ന വാര്‍ത്ത പ്രചരിക്കുകയും മട്ടന്നൂര്‍ മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ചതാണ് പൊലീസ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നും വ്യാപക പ്രചാരണം ഉണ്ടായി. ഈ സാഹചര്യത്തിൽ, ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി.ഐ കെ.പി. ഷൈന്‍കുമാര്‍ വ്യക്തമാക്കി.
By onemaly