Sat. Dec 5th, 2020




കൊച്ചി: സാമൂഹ്യ മാദ്ധ്യമത്തിലൂടെ കൊറോണ പ്രോട്ടോക്കോള്‍ ലംഘനത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖ്, കണ്ണൂര്‍ സ്വദേശി വര്‍ഗ്ഗീസ് ജോസഫ്, തൃശ്ശൂര്‍ സ്വദേശി മാധവന്‍ എന്നിവരാണ് അറസ്റ്റിലായത്.

എഗെയ്ന്‍സ്റ്റ് കൊവിഡ് പ്രോട്ടോക്കോള്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ പ്രതികള്‍ ആഹ്വാനം ചെയ്തത്. വാട്‌സ് ആപ്പിലും, ഫേസ്ബുക്കിലും ഇവര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌തത്‌.

പ്രോട്ടോക്കോള്‍ ലംഘിക്കാനുള്ള ആഹ്വാനത്തിന്റെ ഭാഗമായി ഇവരുടെ നേതൃത്വത്തില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹൈക്കോടതി ജംഗ്ഷനില്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നതായാണ് വിവരം.




By onemaly