Tue. Oct 27th, 2020




കണ്ണൂര്‍: ( 25.09.2020) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപം കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. ഇവരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം വരുന്ന കഞ്ചാവ് സഹിതം രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

 

കണ്ണുര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേത്യത്വത്തില്‍ വനിതാ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ലീലാമ്മ ഫിലിപ്പ്, കണ്‍ട്രോംള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ജയിലിനു സമീപം ദേശീയ പാതയില്‍ വെച്ച്‌ കെ എല്‍ 14 എസ് 4629 നമ്ബര്‍ കാര്‍ സഹിതം ആഷിക് കെ (24), ഇര്‍ഷാദ് (21) എന്നിവര്‍ പിടിയിലായത്. ആവിക്കര കാഞ്ഞങ്ങാട് സ്വദേശികളായ ഇവരില്‍ നിന്ന് 12,500 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഡിവൈഎസ്പി പി പി സദാനന്ദന്റെ നേത്യത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നു. ജയിലിലെ തടവ്കാര്‍ക്ക് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് സംശയമുണ്ട്. കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.




By onemaly