Sun. Nov 29th, 2020




സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആന്‍ഡ് റഗുലേഷന്‍ ആക്‌ട് (എഫ്‌സിആര്‍എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നിലവില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സാമ്ബത്തിക ക്രമക്കേടുകള്‍ ഉണ്ടായി, വിദേശ ധന സഹായം സ്വീകരിക്കുന്നതില്‍ ചട്ട ലംഘനങ്ങള്‍ ഉണ്ടായി തുടങ്ങിയ പ്രാഥമിക നിഗമനങ്ങളുടെ പുറത്താണ് ഇപ്പോള്‍ സിബിഐ നടപടി.

വടക്കാഞ്ചേരിയിലെ 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച്‌ സ്ഥലം എം അനില്‍ അക്കര എംഎല്‍എ സിബിഐ കൊച്ചി യൂണിറ്റിന് പരാതി നല്‍കിയിരുന്നു.‌



By onemaly