Thu. Nov 26th, 2020




ചെന്നൈ:ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത് . അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്. ഇദ്ദേഹത്തിന് പ്രമേഹസംബന്ധമായ പ്രശ്ങ്ങള്‍ കൂടി ഉള്ളതാണ് ആരോഗ്യനില കൂടുതല്‍ വഷളാവാന്‍ കാരണമായത്.

സഹോദരി എസ് പി ഷൈലജ ഉള്‍പ്പടെ എസ്‍പിബിയുടെ അടുത്ത ബന്ധുക്കളും ഭാരതി രാജയും ആശുപത്രിയിലെത്തിയിട്ടുണ്ട്. എംജിഎം ആശുപത്രി പരിസത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞ . ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . സെപ്റ്റംബര്‍ ഏഴോടെ അദ്ദേഹം കോവിഡ് മുക്തനായിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ ആയിരുന്നു എന്ന് മകന്‍ അറിയിച്ചിരുന്നു.എന്നാല്‍ ഇന്നലെ സ്ഥിതി ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവരികയായിരുന്നു.



By onemaly